Type Here to Get Search Results !

Bottom Ad

'അമുല്‍ കുര്യന്' പ്രണാമമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിള്‍


ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവെന്ന പേരില്‍ വിഖ്യാതനും മലയാളിയുമായ ഡോ. വര്‍ഗീസ് കുര്യനെ ആദരിക്കാന്‍ ഗൂഗിള്‍ ഹോം പേജില്‍ ഡൂഡിള്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ വ്യാഴാഴ്ച പശുവിനൊപ്പം പാല്‍പ്പാത്രവുമായി ഇരിക്കുന്ന കാരിക്കേച്ചര്‍ ചിത്രമാണ് ഡൂഡിളായി ഗൂഗിള്‍ തയാറാക്കിയത്. 

പാല്‍ക്ഷാമത്തിന്റെ പിടിയിലായിരുന്ന ഇന്ത്യയെ 'ഓപ്പറേഷന്‍ ഫഌ്' എന്ന ധവളവിപ്ലവപദ്ധതിയിലൂടെ ലോകത്തെ ഏറ്റവുംവലിയ പാലുത്പാദകരാഷ്ട്രമാക്കിയത് 'അമുല്‍' കുര്യന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ അക്ഷീണപ്രയത്‌നമാണ്. അങ്ങനെ അദ്ദേഹം കേരളം രാജ്യത്തിന് സമ്മാനിച്ച മഹാപുരുഷന്മാരിലൊരാളായി.

നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാനാണ് ഡോ. കുര്യന്‍. കര്‍ഷകരെ സഹകരണപ്രസ്ഥാനങ്ങളിലൂടെ ശാക്തീകരിക്കുന്നതിനായിട്ടാണ് ഔദ്യോഗിക ജീവിതത്തില്‍ വലിയപങ്കും വിനിയോഗിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ 'അമുല്‍' ലോകത്തുതന്നെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പുതിയ മാതൃക തീര്‍ത്തു. 

'ഇന്ത്യയുടെ പാല്‍ക്കാരന്‍' എന്ന പേരില്‍ അന്താരാഷ്ട്രതലത്തില്‍ കീര്‍ത്തി നേടിയ കുര്യനെത്തേടി ഒട്ടേറെ പുരസ്‌കാരങ്ങളുമെത്തി. രാജ്യം 1965ല്‍ പദ്മശ്രീയും 1966ല്‍ പദ്മഭൂഷണും 99ല്‍ പദ്മവിഭൂഷണും നല്‍കി ആദരിച്ചു. ലോക ഭക്ഷ്യപുരസ്‌കാരം, സാമൂഹിക നേതൃത്വത്തിനുള്ള മഗ്‌സസെ പുരസ്‌കാരം, കര്‍ണേജി വാട്ട്‌ലര്‍ ലോകസമാധാന പുരസ്‌കാരം തുടങ്ങിയവ ബഹുമതികള്‍ ചിലതുമാത്രം. രാജ്യത്തെ ക്ഷീരവിപ്ലവത്തിന് ചുക്കാന്‍ പിടിക്കുമ്പോഴും കുര്യന്‍ തന്നെ താനാക്കി മാറ്റിയ ഗുജറാത്തിലെ ആനന്ദ് എന്ന ചെറുപട്ടണത്തില്‍ വേരുറപ്പിച്ചുനിന്നു. 90-ാം വയസില്‍ 2012 സപ്തംബര്‍ ഒമ്പതിനാണ് അദ്ദേഹം മരിച്ചത്.


Keywords: Newdelhi-news-amul-kuriyan-google-today
Tags

Post a Comment

0 Comments

Top Post Ad

Below Post Ad