Type Here to Get Search Results !

Bottom Ad

പത്തേമാരി ജീവിതാനുഭവം പറഞ്ഞ് അവര്‍ ഒത്തു ചേര്‍ന്നു


മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in) പഴയ ഗള്‍ഫ്‌ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ച് പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഒത്തുകൂടി. കുന്നില്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'ചരിത്രം സാക്ഷി' പരിപാടിയിലാണ് ഒരു കാലത്തിന്റെ ചരിത്രം പറഞ്ഞും അക്കാലത്തെ അനുഭവങ്ങളും പങ്കു വെച്ചും മൊഗ്രാല്‍ പുത്തൂര്‍ മേഖലയിലെ പഴയകാല ലീഗ് പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. പുതുതലമുറക്ക് അവിശ്വസനീയമാം വിധത്തിലുള്ള അനുഭവങ്ങളും സംഗമത്തില്‍ അയവിറക്കി. അതോടൊപ്പം പഴയകാല ഗാനങ്ങളും ചിലര്‍ ആലപിച്ചപ്പോള്‍ സംഗമത്തിന് മാറ്റുകൂടി.

പങ്കെടുത്ത പഴയകാല പ്രവര്‍ത്തകരെ ഷാളണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയുമാണ് ആദരിച്ചത്. പലരുടെയും വീട്ടിലും പര്‍ദ്ദയില്ലാത്തതിനാല്‍ പണ്ട് കാലത്ത് കിലോമീറ്ററുകള്‍ താണ്ടി പര്‍ദ്ദ വാങ്ങിയ ശേഷം വോട്ട് ചെയ്തിരുന്ന കാലം കെ.ബി അബ്ദുല്‍ റഹ്മാന്‍ ഹാജി ഓര്‍മ്മപ്പെടുത്തി. പഴയകാല പ്രവാസ അനുഭവങ്ങള്‍ പി.എ പള്ളിക്കുഞ്ഞി ഹാജി, മുഹമ്മദ് കുന്നില്‍, ഹംസ രാജാവ് എന്നിവര്‍ പങ്കുവെച്ചപ്പോള്‍ മുഹമ്മദ് അലി ബെള്ളൂര്‍, എസ്.കെ മുഹമ്മദലി, ജെ.കെ.ബി ഹമീദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. 

സംഗമം പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ബേക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഷാളണിയിച്ചു. കെ.ബി കുഞ്ഞാമു ഹാജി ഉപഹാരങ്ങള്‍ സമ്മാനിച്ചു. പഞ്ചായത്തംഗം മുജീബ് കമ്പാര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, പി.എം ഗഫൂര്‍ ഹാജി, ബി.എ അബ്ബാസ്, ഹമീദ് കുദിര്‍, എസ്.എം നൂറുദ്ദീന്‍, അഡ്വ. പി.എ ഫൈസല്‍, എസ്.എം ഷാഫി ഹാജി പ്രസംഗിച്ചു. എം.എ നജീബ് സ്വാഗതവും അന്‍സാഫ് എടച്ചേരി നന്ദിയും പറഞ്ഞു. പി.എം കബീര്‍ ഹാജി, സീതു കസബ്, ഹംസുമേനത്ത്, മാഹിന്‍ കുന്നില്‍, ആരിഫ്, ജലാല്‍, ഇബ്രാഹിം, ആബിദ്, ഖാദര്‍ നസീര്‍, കെ.ബി അഷ്‌റഫ്, ഇര്‍ഷാദ്, ഇ.കെ സിദ്ദിഖ്, ഫൈസല്‍, സിദ്ദിഖ്, അത്തു,ഹുസൈന്‍ കൊക്കടം, അജാസ് കുന്നില്‍, കെബി ഷരീഫ് ലത്തീഫ് കുന്നില്‍, ഉസ്മാന്‍ കല്ലങ്കൈ, മൊയ്തീന്‍ കല്ലങ്കൈ, ജെകെബി ഹമീദ്  നേതൃത്വം നല്‍കി.

Keywords: mogral-puthur-msf-get-together-

Post a Comment

0 Comments

Top Post Ad

Below Post Ad