മുളിയാർ :(www.evisionnews.in) ഇരുമുന്നണികൾക്കും തുല്യ സീറ്റുകൾ ലഭിച്ച മുളിയാർ പഞ്ചായത്ത് ഭരിക്കാൻ ഇനി ബി.ജെ.പിയുടെ സഹായം വേണം.നിലവിൽ എൽ.ഡി.എഫ് ഏഴും യു.ഡി.എഫ് ഏഴും ബി.ജെ.പി ഒന്നുമാണ് കക്ഷിനില. നിലവിൽ എൽ.ഡി.എഫാണ് മുളിയാർ പഞ്ചായത്ത് ഭരിക്കുന്നത്.മുസ്ലിം ലീഗിലെ എബി ശാഫി ഹാജി മൂലടുക്കം വാർഡിൽ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടതാണ് ലീഗിന് തിരിച്ചടിയായത്.ബാലനടുക്കം, നുസ്രത്ത് നഗർ, എന്നിവിടങ്ങളിൽ മത്സരിച്ച ലീഗ് വിമതന്മാർക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.ഭരണം നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തിൽ ബി.ജെ.പിയുമായുള്ള സഹകരണം ഇരു മുന്നണിക്കും ദോഷമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികൾ ബി.ജെ.പിയുടെ പിന്തുണ തേടുമോ എന്നാണ് ഇനി അറിയേണ്ടത്.
keywords :muliyar-panchayath-udf-ldf-bjp
Post a Comment
0 Comments