Type Here to Get Search Results !

Bottom Ad

മല്ലം വാര്‍ഡിലെ ലീഗില്‍ വോട്ടുചോര്‍ച്ച അന്വേഷിക്കും .എ.ബി ഷാഫി

evisionnews

മുളിയാര്‍:(www.evisionnews.in) മുളിയാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ മല്ലത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ പ്രാദേശികലീഗ് നേതാവ് ശ്രമിച്ചെന്ന് പരാതി. കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ ശരിഫ് കൊടവഞ്ചി വിജയിച്ച ഈ വാര്‍ഡില്‍ ലീഗ് വനിതാസ്ഥാനാര്‍ത്ഥിയായ അനീസ മന്‍സൂര് 90 വോട്ടുകള്‍ക്ക് വിജയിച്ചു.

പാര്‍ട്ടി വോട്ടുകള്‍ക്ക് വിള്ളല്‍ വീണെങ്കിലും നിഷ്പക്ഷമായ വോട്ടുകള്‍ അനീസക്ക് അനുകൂലമായതായി പ്രവര്‍ത്തകര്‍ പറയുന്നു.കഴിഞ്ഞ തവണ 47 വോട്ടു നേടിയ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് 107 വോട്ടുകളും ലഭിച്ചു. മല്ലം പ്രദേശത്തെ ലീഗിന്റെ ഉത്തരവാദപ്പെട്ട ഒരു നേതാവ് രഹസ്യമായി വോട്ടുമറിക്കാന്‍ ആവശ്യപ്പെട്ടതായാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ എണ്ണിക്കാട്ടുന്നത്.

വിവിധ വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അവരെ പുറത്താക്കുമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.ബി ഷാഫി ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.

പല സിറ്റ് മോഹികളും ലീഗിന്റെ പരാജയം ആഗ്രഹിച്ചിരുന്നു.ഇതിനെ പറ്റി അന്വേഷിക്കാന്‍ വേണ്ടി അന്വേഷണ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.മല്ലം വാര്‍ഡില്‍ വോട്ടു ചോര്‍ച്ച അടക്കം അന്വേഷിണ പരിധിയില്‍ വരുമെന്നും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ എത്ര ഉന്നതരായാലും ശക്താമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad