Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് രണ്ടാം ഘട്ട സമരം തുടങ്ങി


ബദിയടുക്ക :(www.evisionnews.in) ടെന്‍ഡര്‍ കഴിഞ്ഞ് ആറുമാസമായിട്ടും കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ രണ്ടാം ഘട്ട സമരം തുടങ്ങി. തറക്കല്ലിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പണി നീട്ടികൊണ്ട് പോകുന്നതില്‍ ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും ശക്തമായ ഇടപെടലുകള്‍ ഉണ്ടെന്നും ഇതു അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യോഗം തീരുമാനിച്ചു. 2015 ല്‍ പണി തുടങ്ങുമെന്ന് ജന സമ്പര്‍ക്ക പരിപാടിയില്‍ മുഖ്യ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരേ വാക്കു പാലിക്കാന്‍ സര്‍ക്കാറിനായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ.അംബികാസുദന്‍ മാങ്ങാട് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എസ്.എന്‍ മയ്യ സ്വാഗതം പറഞ്ഞു. അമ്പലത്തറ കുഞ്ഞിക്കണ്ണന്‍,എം എ രവീന്ദ്രന്‍ മാസ്റ്റര്‍, പി ജി ചന്ദ്രഹാസ റൈ, തിരുപതി കുമാര്‍, കരുണാകരന്‍, അഡ്വ വെങ്കട്രാമണ ഭട്ട്, കോട്ട അബ്ദുല്‍ റഹിമാന്‍, അബ്ദുല്ല ചാലക്കര, കുഞ്ചാര്‍ മുഹമ്മദ് ഹാജി, ജീവന്‍ തോമസ്, മധു ഉള്ളോടി, ഷഫീക്ക് കാര്‍ബാര്‍, റിഹാസ് ബദിയടുക്ക, അയ്ത്തപ്പ ചെന്നഗുളി,റൗഫ് ബദിയടുക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad