Type Here to Get Search Results !

Bottom Ad

കാസര്‍കോട് കെ.എസ്.ആര്‍.ടി.സിയിലെ പൂജക്കെതിരെ സി.ഐ.ടി.യു: നിഷേധിച്ച് അധികൃതര്‍


കാസര്‍കോട് (www.evisionnews.in); കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രവര്‍ത്തിക്കുന്ന തുളുനാട് കോംപ്ലക്‌സില്‍ പ്രേതനിര്‍മ്മൂലന പൂജ നടത്തിയത് അധികൃതരുടെ ഒത്താശയെന്നാരോപിച്ച് സി.ഐ.ടി.യു രംഗത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അന്ധവിശ്വാസ പ്രചാരണത്തിന് ദുരുപയോഗം ചെയ്തതായും സി.ഐ.ടി.യു ആരോപിച്ചു. 

എന്നാല്‍ സി.ഐ.ടി.യു ആരോപണം നിഷേധിച്ച് സ്ഥാപന മേധാവിയായ ഡി.ടി.ഒ രംഗത്ത് വന്നതോടെ പൂജവിവാദം തുളുനാട് കോംപ്ലക്‌സില്‍ ആളിക്കത്തുന്നു. യൂണിയന്റെയും അധികൃതരുടെയും ആരോപണ പ്രത്യാരോപണങ്ങള്‍ക്കു പിന്നില്‍ ബദിയടുക്കയിലെ സ്ത്രീയെ മാനഭംഗപ്പെടുത്തിയ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനെ നാട്ടുകാര്‍ വളഞ്ഞിട്ട് കെട്ടിയിട്ട് തല്ലിയതിന്റെ തുടര്‍ച്ചയാണിതെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. 

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ആയുധപൂജ സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോയിലും നടക്കാറുണ്ട്. ഇക്കുറി കാസര്‍കോട്ടും ഇത് ജീവനക്കാരുടെ സഹകരണത്തോടെ നടക്കുകയും ചെയ്തു. എന്നാല്‍ പതിവിന് വിപരീതമായി ആയുധപുജയുടെ തലേന്ന് പ്രേതബാധയകറ്റാന്‍ പ്രത്യേക പൂജനടന്നുവെന്നാണ് സി.ഐ.ടി.യു പറയുന്നത്. ഡിപ്പോയിലെ ബസുകള്‍ അപകടത്തില്‍പെടുന്നത് പ്രേതബാധമൂലമാണെന്നും ഇതൊഴിവാക്കാന്‍ ജോത്സ്യന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ചില ജീവനക്കാര്‍ മുന്നിട്ടിറങ്ങി ഡി.ടി.ഒയെ സ്വാധീനിച്ച് പൂജനടത്തിയെന്നുമാണ് യൂണിയന്റെ വിശദീകരണം. 

ഓക്ടോബര്‍ 22ന് രാത്രിയായിരുന്നു വിവാദ പൂജനടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങളും തുടരന്വേഷണങ്ങളും നടക്കുന്നത്. അതിനിടെ ഡിപ്പോയിലെ ഒരു ജീവനക്കാരനെതിരെ ബദിയടുക്കയില്‍ ഉടലെടുത്ത മാനഭംഗവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നു. നാട്ടുകാരിയായ ഒരു സ്ത്രീയെ കയറിപ്പിടിച്ചതാണ് സംഭവം. ഈ കേസ് ഒരു ലക്ഷം രൂപ കൊടുത്ത് പിന്‍വലിപ്പിക്കുകയുയായിരുന്നുവെന്ന് സി.ഐ.ടി.യു ആരോപിക്കുന്നു. സ്ത്രീ ഡിപ്പോ അധികൃതര്‍ക്ക് നല്‍കിയ പരാതിയും പിന്‍വലിച്ചിട്ടുണ്ട്. മാനഭംഗക്കേസില്‍ പെട്ട ജീവനക്കാരന്‍ സി.ഐ.ടി.യു വിട്ട് ഭരണപക്ഷയൂണിയനില്‍ ചേര്‍ന്നിട്ടുണ്ട്. ഇയാളെ ഡ്യൂട്ടി ഇന്‍സ്‌പെക്ടറായി നിയോഗിച്ചതില്‍ കുപിതരായ സി.ഐ.ടിയു രാഷ്ട്രീയ പ്രേരിതമായാണ് ഇപ്പോള്‍ പൂജയും മാനഭംഗക്കേസും ആയുധമാക്കി അധികൃതര്‍ക്കെതിരെ തിരിഞ്ഞതെന്നും ഒരുമാസം മുമ്പ് നടന്ന കെട്ടിടങ്ങിയ സംഭവം വീണ്ടും കുത്തിപ്പൊക്കിയതിന് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പത്തെ തുടര്‍ന്നാകാമെന്ന് ഡി.ടി.ഒ വിശദീകരിക്കുന്നു.

സംഭവം വിവാദമായതോടെ കെ.എസ്.ആര്‍.ടി.സി എം.ഡി ആന്റണി ചാക്കോ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. കോര്‍പ്പറേഷനിലെ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുക.

പൂജവിവാദം പരന്നതോടെ ഇതിനെ പരിഹസിച്ച് മുന് ട്രാന്സ്പോര്ട്ട് മന്ത്രി ആര് ബാലകൃഷണപിള്ള രംഗത്ത് വന്നപ്പോള് ബിജെപി നേതാവ് കെ സുരേന്ദ്രന് പറഞ്ഞത് പൂജനടത്തിയത് സി.ഐ.ടിവും സിപിഎമ്മും ചേര്ന്നാണെന്നാണ്.

Keywords: Kasaragod-ksrtc-pooja-citu-dto-intuc-

Post a Comment

0 Comments

Top Post Ad

Below Post Ad