Type Here to Get Search Results !

Bottom Ad

അഡ്വ.നൗഷാദ് കാസിംജി കൊലക്കേസ്; മൂന്ന് പേര്‍ക്ക് ജീവപര്യന്തം, രണ്ട് പേര്‍ക്ക് ഏഴു വര്‍ഷം തടവ്


മംഗളൂരു: (www.evisionnews.in) കോളിളക്കം സൃഷ്ടിച്ച അഡ്വക്കേറ്റ് നൗഷാദ് കാസിംജി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് പേര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും വിധിച്ചു. ജില്ല സെഷന്‍സ് ജഡ്ജി പുഷ്പാഞ്ജലി ദേവിയാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ വിധി പ്രസ്താവിച്ചത്. കര്‍ണാടകയിലെ പൊതുമൂഹവും അഭിഭാഷക സമൂഹവും കാതോര്‍ത്ത വിധിയാണിത്.


ബെല്‍ത്തങ്ങാടിയിലെ ദിനേശ് ഷെട്ടി റിതേഷ് എന്ന റീതു, ഗണേഷ് (കോടിക്കാല്‍ മംഗളൂരു സിറ്റി), പ്രതാപ് ഷെട്ടി (കാവൂര്‍), സുബ്രമണ്യ (കദ്രി) എന്നിവരേയാണ് ശിക്ഷിച്ചത്. ഇവരില്‍ ദിനേശ്, പ്രതാപ്, റിതേഷ് എന്നിവര്‍ക്ക് ജീവപര്യന്തം തടവിന് പുറമേ 20000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം കൂടി തടവനുഭവിക്കണം. ഈ മൂവര്‍ക്കെതിരെ ഏഴ് വര്‍ഷക്കാലം വേറെയും ശിക്ഷ വിധിച്ചിട്ടുണ്ട്. അയ്യായിരും രൂപ പിഴയും അടയ്ക്കണം. ആയുധ നിയമ പ്രകാരമാണിത്. ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സുബ്രമണ്യനും ഗണേശയും 10000 രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണം. പിഴ തുക നൗഷാദ് കാസിംജിയുടെ കുടുംബത്തിന് നല്‍കണം. 2009 ഏപ്രില്‍ 9നാണ് നൗഷാദ് കാസിംജി അധോലോക വാടക കൊലയാളികളുടെ നിറതോക്കിന് ഇരയായത്. ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റഷീദ് മലബാറിക്ക് വേണ്ടി കോടതിയില്‍ ഹാജരായതിന്റെ പ്രതികാരമായിരുന്നു കൊല. കൊല ആസൂത്രണം ചെയ്തത് അധോലോക നായകന്‍ ഗള്‍ഫിലുള്ള രവി പൂജരിയാണെന്ന് കണ്ടെത്തിയിരുന്നു. 

Keywords: mangaluru-advt-noushad-kasimj-murder

Post a Comment

0 Comments

Top Post Ad

Below Post Ad