Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വീണ്ടും മണല്‍വേട്ട; 140 ലോഡ് മണല്‍ പിടികൂടി


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം കെദംമ്പാടിയില്‍ വീണ്ടും മണല്‍വേട്ട. അനധികൃതമായി കൂട്ടിയിട്ട 140 ലോഡ് മണല്‍ പിടികൂടി. കുമ്പള സി.ഐ. കെ.പി. സുരേഷ്ബാബു, എസ്.ഐ. പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും റവന്യൂ അധികൃതരും പുലര്ച്ചെ നടത്തിയ പരിശോധനയിലാണ് മണല്‍ ശേഖരം കണ്ടെത്തിയത്.

മൂന്നു ദിവസം മുമ്പും കെദംമ്പാടിയില്‍ നിന്ന് മണല്‍കടത്ത് പിടികൂടിയിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 30 ലക്ഷം രൂപ വിലവരുന്ന മണലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടിച്ചെടുത്തത്.

20 ഓളം ഏജന്റുമാരാണ് മണല്‍ക്കടത്തിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് രാത്രികാലങ്ങളില്‍ ഊടുവഴികളിലൂടെ കൊണ്ടുവന്ന് കെദംമ്പാടിയില്‍ എത്തിക്കുന്നതായാണ് വിവരം. ഇങ്ങനെ സംഭരിക്കുന്ന മണല്‍ ആവശ്യക്കാര്‍ക്ക് ഭീമമായ തുകയ്ക്ക് വില്‍പ്പന നടത്തുകയാണ് മണല്‍ക്കടത്തു സംഘത്തിന്റെ രീതി. മണല്‍ ശേഖരിച്ച സ്ഥലം സംബന്ധിച്ചും ഉടമയെക്കുറിച്ചും റവന്യൂ അധികൃതര്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

Keywords: Kasaragod-news-manjeshwer-manl-sand-seized-140-load

Post a Comment

0 Comments

Top Post Ad

Below Post Ad