ന്യൂഡല്‍ഹി:(www.evisionnews.in) മുന്‍ ബിജെപി നേതാവും പത്രപ്രവര്‍ത്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്കുനേരെ ശിവസേന നടത്തിയ ആക്രമണം അങ്ങേയറ്റം നാണക്കേടുണ്ടാക്കിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. ശിവസേനയുടെ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് അദ്വാനി പറഞ്ഞു. മറ്റുള്ളവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളോട് അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹദ്മൂദ് കസൂരിയുടെ പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ശിവസേനയുടെ ആക്രമണം ഉണ്ടായത്. പരിപാടി നടത്തരുതെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രകാശന ചടങ്ങിനെത്തിയ കുല്‍ക്കര്‍ണിയുടെ ദേഹത്ത് ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. എല്‍.കെ അദ്വാനിയുടെ സഹപ്രവര്‍ത്തകനായിരുന്നു സുധീന്ദ്ര കുല്‍ക്കര്‍ണി. തന്റെ സഹപ്രവര്‍ത്തകനെ ശിവസേന കടന്നാക്രമിക്കുന്ന ടെലിവിഷനിലൂടെയാണ് കണ്ടതെന്ന് അദ്വാനി പറയുന്നു. കാഴ്ച വളരെ ദയനീയമായി പോയെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്വാനി വ്യക്തമാക്കി. കസൂരിയുടെ നെയ്ദര്‍ എ ഹാവ്ക് നോര്‍ എ ഡോവ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തെയാണ് ശിവസേന എതിര്‍ക്കുന്നത്.
keywords : shivaseena-blackoil-kulkarni-mumbai-lkadvani


Post a Comment
0 Comments