കാസര്‍കോട്; (evisionnews.in) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ പാര്‍ട്ടി അണികളെ ആദ്യന്തം ആവേശത്തിലമര്‍ത്തി. ആസന്നമായ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയക്കുതിപ്പിലെത്തിക്കാന്‍ ഇനിയുളള നാളുകളില്‍ പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ ചലിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. തിങ്ങിനിറഞ്ഞ ഹാളിലെ ഭാരവാഹികളും പ്രവര്‍ത്തകരും നേതാക്കളുടെ ആഹ്വാനങ്ങള്‍ ഹര്‍ഷവാരവത്തോടെയാണ് എതിരേറ്റത്.
ഭരണം കൊടിവച്ച കാറിലും കസേരയിലും കറങ്ങാനുള്ളതെല്ലന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനും യുഡിഎഫിനും വന്‍ മുന്നേറ്റമുണ്ടാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മൂന്ന് ടേമിലായി തുടരുന്ന സിപിഎം നേത്രത്തത്തിലുള്ള് ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കണമെന്ന ആഹ്വാനവും കണ്‍വന്‍ഷനില്‍ ഉയര്‍ന്നു.മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സിറാജ് ഇബ്രാഹിം സുലൈമാന്‍ സേഠ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വൈസ് പ്രസിഡണ്ടുമാരായ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സി.ടി അഹമ്മദലി, സെക്രട്ടറി പി.എം.എ സലാം, സുലൈമാന്‍ ഖാലിദ് പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.
keywords: election-district-seat

Post a Comment
0 Comments