Type Here to Get Search Results !

Bottom Ad

ആരാധകരെ ഞെട്ടിച്ച് അനുഷ്ക; സൈസ് സീറോ ടീസര്‍

മുബൈ(www.evisionnews.in)കഥാപാത്രത്തിന് വേണ്ടി എന്ത് വെല്ലുവിളിയും ഏറ്റെടുക്കുന്ന നടിയാണ് അനുഷ്ക. താരത്തിന്റെ ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അനുഷ്ക തടിച്ചിയായി അഭിനയിക്കുന്ന 'ഇഞ്ചി ഇടുപ്പഴകി" എന്ന ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ് ഏവരും. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആര്യ നായകനാകുന്ന ചിത്രം 'ഇഞ്ചി ഇടുപ്പഴകി' എന്ന പേരിൽ തമിഴിലും 'സൈസ് സീറോ' എന്ന പേരിൽ തെലുങ്കിലുമാണ് ഒരുക്കിയിരിക്കുന്നത്. സോനാൽ ചൗഹാൻ, ഉർവ്വശി, പ്രകാശ് രാജ്, ഭരത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പി.വി.പി സിനിമ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രകാശ് കൊവേലമുടിയാണ്. തിരക്കഥ കനിക ധില്ലോൺ. സംഗീതം എം.എം. കീരവാണി. കാമറ നീരവ് ഷാ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad