മംഗളൂരു: (www.evisionnews.in) മൂഡബിദ്രി ആല്‍വാസ് കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി രക്ഷിത(17) ഹോസ്റ്റലിലെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച സംഭവത്തിലെ ദുരൂഹതകള്‍ നീക്കി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ദക്ഷിണകര്‍ണ്ണാടക ജില്ലയില്‍ അടുത്തകാലത്ത് വിദ്യാര്‍ത്ഥിനികള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്ന കേസുകള്‍ ഏറിവരികയാണെന്നും കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനമേല്‍ക്കേണ്ടി വരുന്നുണ്ടെന്നും ക്യാമ്പസ് ഫ്രണ്ട് ചൂണ്ടിക്കാട്ടി.
ഹോസ്റ്റലിലെ വാര്‍ഡന്‍മാരുമായി വഴക്കിട്ട ശേഷം റൂമിലേക്കുപോയ രക്ഷിതയുടെ മൃതദേഹം പിറ്റേന്നാണ് ബാത്ത്‌റൂമില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ബംഗളൂരു സ്വദേശിനിയായ രക്ഷിത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
keywords: rakshitha-suicide-higher-college-manglore

Post a Comment
0 Comments