ബെയ്ജിങ്:(www.evisionnews.in)വേഗത്തിന്റെ രാജാവ് താൻ തന്നെയെന്ന് വീണ്ടും ഉറപ്പിച്ച് ഉസൈൻ ബോൾട്ടിന് സ്വർണം. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫൈനലിൽ ജമൈക്കന്‍ താരമായ ഉസൈൻ ബോൾട്ട് 19.55 സെക്കന്റിൽ ഓടിയെടുത്തു. അമേരിക്കൻ താരം ജസ്റ്റിൻ ഗാട്‌ലിനാണ് വെള്ളി. 19.74 സെക്കന്റിലാണ് ഗാട്‌ലിൻ പൂർത്തിയാക്കിയത്.
ബോൾട്ടും ഗാട്‌ലിനും തമ്മിലുള്ള ആവേശപ്പോരാട്ടം കാണാനിരുന്നവരെ നിരാശപ്പെടുത്തുന്നതായിരുന്നില്ല ഇരുവരുടെയും പോരാട്ടം. നൂറു മീറ്റര്‍ മല്‍സരത്തില്‍ ബോള്‍ട്ടിന് സ്വര്‍ണവും ഗാട്‌ലിന് വെള്ളിയുമായിരുന്നു.
ഇന്നലെ നടന്ന സെമിഫൈനലിൽ 19.95 സെക്കൻഡിൽ അധികം വെല്ലുവിളികളില്ലാതെയാണ് ബോൾട്ട് ഓട്ടം പൂർത്തിയാക്കിയത്. ഗാട്‌ലിൻ 19.87 സെക്കൻഡിൽ ഓടിയെത്തി.
2009 ബര്‍ലില്‍ ലോകചാംപ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ 19.19 സെക്കന്‍ഡാണ് ഇരുന്നൂറ് മീറ്ററിലെ റെക്കോര്‍ഡ് സമയം.
keywords :usain-bolt-200-meter-win
keywords :usain-bolt-200-meter-win
Post a Comment
0 Comments