Type Here to Get Search Results !

Bottom Ad

സംഘപരിവാര്‍ ഭീഷണി നേരിടുന്ന ഹംപി മുന്‍ വൈസ് ചാന്‍സിലറെ വെടിവെച്ച് കൊന്നു


ധാര്‍വാഡ് (www.evisionnews.in): കര്‍ണാടകയിലെ പ്രശസ്തമായ ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സിലര്‍ എം.എം കാല്‍ബുര്‍ജിയെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെ 8.40ന് കല്യാണനഗറിലെ സ്വന്തം വീട്ടിലെത്തിയാണ് അജ്ഞാതര്‍ ഇദ്ദേഹത്തിന് നേര്‍ക്ക് നിറയൊഴിച്ചത്. 70വയസായിരുന്നു. 

കാല്‍ബുര്‍ജിയും കുടുംബാംഗങ്ങളും പ്രാതല്‍ കഴിക്കുമ്പോഴാണ് അക്രമികള്‍ വീടിനകത്ത് കയറി വെടിയുതിര്‍ത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കര്ണാടകയില് നിലനില്ക്കുന്ന അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും വിഗ്രഹാരാധനക്കുമെതിരെ ശബ്ദമുയര്ത്തിയതിന് സംഘപരിവാര്‍ ശക്തികളുടെ ഭീഷണിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് കൊലനടന്നത്. വിഗ്രഹങ്ങള് ദൈവങ്ങളല്ലെന്ന വാദവും അദ്ദേഹം ഉയര്ത്തിയിരുന്നു. വൈസ് ചാന്സിലറെ കൊലപ്പെടുത്തിയതിനെതിരെ കര്ണാകയില് വ്യാപകപ്രതിഷേധം ഉയര്ന്നിട്ടുണ്ട്.

1938ല്‍ വിജയപുരയിലാണ് ജനനം. 2006ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡിനര്‍ഹനായി. കര്‍ണാടകയിലെ പ്രശസ്തനായ എപ്പിഗ്രാഫിസ്റ്റും വിവിധ വിജ്ഞാന ശാഖകളില്‍ അഗാധമായ പാണ്ഡിത്യവുമുള്ള വ്യക്തിയുമായിരുന്നു. സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡും ജനപഥ അവാര്‍ഡും യക്ഷഗാന അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Keywords: Karnataka-hampi-university-news-killed-former-vice-chancellor  

Post a Comment

0 Comments

Top Post Ad

Below Post Ad