കാസര്‍കോട്: (www.evisionnews.in) ദേശിയ പാതയുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിക്കുന്നു. ആഗസ്റ്റ് 24 ന് 5 മണി മുതല്‍ 5:10 വരെ ജില്ലയിലെ ദേശീയ പാതയിലെ 8 കേന്ദ്രങ്ങളിലാണ് ഉപരോധ സമരം സംഘടിപ്പിക്കുന്നത്
ഹൊസങ്കടി, കാസര്‍ഗോഡ്, പെരിയട്ടടുക്കം, ചെമ്മട്ടംവയല്‍, നീലേശ്വരം-മാര്‍ക്കറ്റ് ജംഗ്ഷന്‍, ചെറുവത്തൂര്‍, കാലിക്കടവ് എിന്നിവിടങ്ങളിലാണ് ഉപരോധിക്കുന്നത് .
തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള മിക്ക സ്ഥലങ്ങളിലും ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് റോഡ് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നു. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കുകളും നിത്യസംഭവമായി മാറിയിരിക്കുന്നു. ഗതാഗതക്കുരുക്ക് മൂലം രോഗികളെ കൊണ്ട് പോകു ആംബുലന്‍സുകള്‍ക്ക് പോലും യഥാസമയം ആശുപത്രിയില്‍ എത്താനാവുന്നില്ല. എന്നിട്ടും അധികാരികള്‍ ഉറക്കം നടിക്കുകയാണ്.
കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ഇടപെടലുകളും അഴിമതിയുമാണ് നിര്‍മ്മാണം കഴിഞ്ഞ് ഗ്യാരണ്ടി സമയത്തിനുള്ളില്‍ റോഡ് തകരുന്നതിനുള്ള മുഖ്യ കാരണം. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
keywords: kasaragod-national-highway-demonstration-dyfi
Post a Comment
0 Comments