Type Here to Get Search Results !

Bottom Ad

ലീഗിനോട് അയിത്തമില്ലെന്ന് സീനിയര്‍ ജയരാജന്‍; ലീഗ് വേദിയില്‍ ജൂനിയര്‍ ജയരാജന്‍ കണ്ണൂരില്‍ ലീഗും സി പി എമ്മും അടുക്കുമോ?

evisionnews


കണ്ണൂര്‍:(www.evisionnews.in) മുസ്ലിം ലീഗിനോട് സി. പി. എമ്മിന് അയിത്തമില്ലെന്ന് പറഞ്ഞത് സി. പി. എം കേന്ദ്രകമ്മിറ്റിയംഗവും കണ്ണൂരിലെ ജയരാജ പരമ്പരയിലെ സീനിയറുമായ ഇ. പി ജയരാജനാണ്. ഇദ്ദേഹം തുടക്കമിട്ട പുതിയ രാഷ്ട്രീയ സാധ്യതകള്‍ക്കുള്ള ചര്‍ച്ച തുടരുന്നതിനിടയില്‍ മുസ്ലിം ലീഗിന്റെ കണ്ണിലെ കരടായ മുന്‍ ജില്ലാ സെക്രട്ടറിയും ജൂനിയര്‍ ജയരാജനുമായ പി. ജയരാജന്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സന്നിഹിതനായി എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പും കൗതുകവും സൃഷ്ടിച്ചു.

ലീഗ് നേതാവ് കെ. എം സൂപ്പിയുടെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിലാണ് പി. ജയരാജന്‍ ആശംസാ പ്രാസംഗികനായി പ്രത്യക്ഷപ്പെട്ടത്. 

നേര്‍ക്കുനേരെ ഒരു ജീവിതം എന്ന പേരിലുള്ള കെ. എം സൂപ്പിയുടെ ആത്മകഥയില്‍ പുതുതലമുറ അറിയാത്ത പല കഥകളും നിരത്തുന്നുണ്ട്. ആത്മകഥയിലെ ഒരു പരാമര്‍ശം നേതൃത്വം ഒരു വിഭാഗം സമ്പന്നര്‍ക്ക് അടിയറ വെച്ചുവെന്നതാണ്. 1991ലെ തിരഞ്ഞെടുപ്പില്‍ തനിക്ക് സി. പി. എമ്മിന്റെയും ബി. ജെ. പിയുടെയും സഹായം ലഭിച്ചുവെന്നും തുറന്നുപറയുന്നുണ്ട്. മുസ്ലിംലീഗ് നേതൃത്വത്തിന് അഹിതകരമായ പല പരാമര്‍ശങ്ങളുമുള്ള ഗ്രന്ഥത്തിന്റെ പ്രകാശനത്തിന് പി. ജയരാജനെ ആശംസാ പ്രാസംഗികനാക്കിയതിനെതിരെ ലീഗിനുള്ളിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ മലബാര്‍ ജില്ലകളില്‍ മുസ്ലിം ലീഗും സി. പി. എമ്മും രഹസ്യ അടവുനയം നടപ്പാക്കുമെന്ന് കോണ്‍ഗ്രസിനുള്ളില്‍ സംശയങ്ങള്‍ ഇരട്ടിക്കുന്നതിനിടയിലാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ മുസ്ലിം ലീഗ് പ്രതിസ്ഥാനത്ത് ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന പി. ജയരാജന്‍ ലീഗ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

keywords: kannur-p-jayarajan-in-league-meeting

Post a Comment

0 Comments

Top Post Ad

Below Post Ad