ഉദുമ: (www.evisionnews.in)കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലീംലീഗ് നേതാവും ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജരുമായ ടി.കെ. മൂസ ഉദുമയുടെ ജനകീയനായ നേതാവായിരുന്നുവെന്ന് മുസ്ലീം യൂത്ത് ലീഗ് ജില്ലാ ട്രഷററും ഉദുമ സി.എച്ച്. സെന്റര്‍ ചെയര്‍മാനുമായ കാപ്പില്‍ കെ.ബി.എം. ശരീഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളായി മാറാതെ രമ്യമായി പരിഹരിക്കുന്നതിനും അദ്ദേഹം ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. അദ്ദേഹത്തിന്റെ മരണം നാടിനും മുസ്ലീം ലീഗ് പാര്‍ട്ടിക്കും കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
keywords : t.k-moosa-people-leader-muslim-league-uduma

Post a Comment
0 Comments