Type Here to Get Search Results !

Bottom Ad

അസുഖത്തെതുടര്‍ന്ന് ഖത്തറില്‍ നിന്നെത്തിയ തളങ്കര സ്വദേശി മരിച്ചു

കാസര്‍കോട് (www.evisionnews.in): അസുഖത്തെതുടര്‍ന്ന് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ തളങ്കര സ്വദേശി മരിച്ചു. തളങ്കര കടവത്തെ മാഹിന്‍ വൈദ്യരുടെയും സുഹ്‌റാബിയുടെയും മകന്‍ എം.വി. ഷാഫി(55)യാണ് മരിച്ചത്. നാലുമാസം മുമ്പാണ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് മരിച്ചത്.

ഭാര്യ: ഹസീന. മക്കള്‍: ഷാഹിന്‍(ഡിഗ്രി വിദ്യാര്‍ത്ഥി), സുഹദ(പ്ലസ് ടു വിദ്യാര്‍ത്ഥിനി), ഉമര്‍ ഷബീന്‍, ഇബ്രാഹിം ഷാസ്. മംഗലാപുരത്തെ പ്രമുഖ ഓര്‍ത്തോ വിദഗ്ധന്‍ ഡോ. എം.വി. ജലാലുദ്ദീന്‍ സഹോദനാണ്. നസീറ സഹോദരിയാണ്.



Keywords: Kasaragod-thalanagara-news-mv-shafi-qatar-obit

Post a Comment

0 Comments

Top Post Ad

Below Post Ad