Type Here to Get Search Results !

Bottom Ad

മുളിയാര്‍ സി എച് സിയില്‍ കിടത്തി ചികിത്സ ആരംഭിക്കണം- എസ്.ടി.യു

ബോവിക്കാനം : (www.evisionnews.in) ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മുളിയാര്‍ സി എച് സിയില്‍ കിടത്തി ചികിത്സ ആരംഭിക്കുകയും പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബോവിക്കാനം ലീഗ് ഓഫീസില്‍ ചേര്‍ന്ന എസ്.ടി.യു  ഉദുമ മണ്ഡലം കൌന്‍സില്‍ യോഗം ആവശ്യപെട്ടു. എസ് ടി യു ജില്ലാ പ്രസിഡന്റ്‌ കെ പി മുഹമ്മദ്‌ അഷ്‌റഫ്‌ ഉത്ഘാടനം. ചെയിതു.മണ്ഡലം പ്രസിഡന്റ്‌ അബൂബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.ഹാരിസ് ബോവിക്കാനം സ്വാഗതംപറഞ്ഞു .എസ് ടി യു ജില്ല ജനറല്‍സെക്രട്ടറി ശംസുദ്ധീന്‍ ആയിറ്റി ,ജില്ല ഭാരവാഹികളായ ബി കെ അബ്ദുള്‍ സമദ്,അബ്ദുള്‍ റഹിമാന്‍ ബന്തിയോട് ,ശരീഫ് കൊടവഞ്ചി,അഷ്‌റഫ്‌ ഇടനീര്‍,ഉമ്മര്‍ അപ്പോളോ ,മുളിയാര്‍ പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി ഖാലിദ്‌ ബെള്ളിപ്പാടി സംബന്ധിച്ചു. 

ഭാരവാഹികള്‍ അബൂബക്കര്‍ കണ്ടത്തില്‍( പ്രസിഡന്റ്‌ )  എം എസ് ശുക്കൂര്‍ ,എസ് എം മുഹമ്മദ്‌ കുഞ്ഞി ,ഹമീദ് കുദിരില്‍ ,റുഖിയ അബൂബക്കര്‍ ,അന്‍സാര്‍ മേല്‍പറമ്പ, (വൈസ് പ്രസിഡന്റുമാര്‍) ഹാരിസ് ബോവിക്കാനം (ജനറല്‍സെക്രട്ടറി) , ബാത്വിഷ പൊവ്വല്‍,എസ് എ സഹീദ്,മുംതാസ് ചെമനാട്,ബി എ ലത്തീഫ്,ഹാരിഫ് ചോലിയോട്  (ജോയിന്റ്‌ സെക്രട്ടറിമാര്‍), മാഹിന്‍ മുണ്ടക്കൈ
 (ട്രഷറര്‍ )



keywords: muliyar-chc-treatment-stu


Post a Comment

0 Comments

Top Post Ad

Below Post Ad