Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ തെങ്ങ് വീണ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

evisionnews

കോഴിക്കോട്: (www.evisionnews.in) സ്‌കൂള്‍ മൈദാനത്ത് കളിക്കുകയായിരുന്ന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി തെങ്ങ് വീണ് മരിച്ചു. മീഞ്ചന്ത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സജില്‍ മുഹമ്മദാണ് മരിച്ചത്. ദില്‍ഷിത്ത് എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ദില്‍ഷിത്തിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. സ്‌കൂളിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സജിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



keywords: meenchanda-school-student-death


Tags

Post a Comment

0 Comments

Top Post Ad

Below Post Ad