Type Here to Get Search Results !

Bottom Ad

ആര്‍.ടി.ഒ പിന്തുടര്‍ന്ന ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം:(www.evisionnews.in) ആര്‍.ടി.ഒ പിന്തുടര്‍ന്ന ഓട്ടോ കടയിലേക്ക് പാഞ്ഞുകയറി നിയന്ത്രണംവിട്ട് മറിഞ്ഞ് സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അന്‍സാര്‍ (25), ഇല്യാസ് (35), യാത്രക്കാരായ മറ്റു രണ്ടു സ്ത്രീകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഇല്യാസിന്റെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം ബങ്കര പാലത്തിന് സമീപമാണ് അപകടം . സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.



keywords: manjeshwar-rto-auto-accident-chase

Post a Comment

0 Comments

Top Post Ad

Below Post Ad