Type Here to Get Search Results !

Bottom Ad

ലണ്ടന്‍ സര്‍വ്വകലാശാലയില്‍ കോട്ടിക്കുളം സ്വദേശിയ്ക്ക് ഉന്നത വിജയം

കോട്ടിക്കുളം:(www.evisionnews.in) ലണ്ടനിലെ പ്രശസ്ത സര്‍വ്വകലാശാലയായ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ കോട്ടിക്കുളം തിരുവക്കോളി സ്വദേശി നസീഫ് അബ്ദുല്‍ ഖാദര്‍ ഉന്നത വിജയം കരസ്ഥമാക്കി.എഞ്ചിനീയറിംഗ് മാനേജ്‌മെന്റില്‍ (എംഎസ്) ബിരുദാനന്തര ബിരുദ കോഴ്‌സിലാണ് നസീഫ് തിളങ്ങുന്ന വിജയം നേടിയത്.

പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച നസീഫ് കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിലെ പ്ലസ്-ടു പഠനത്തിന് ശേഷം ഈറോഡിലെ കെഎസ്ആര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാട്രോണിക്‌സില്‍ ബിരുദം നേടി.തുടര്‍ന്ന് ബിരുദാനന്തര ബിരുദ പഠനത്തിനായി ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.കോട്ടിക്കുളത്തെ സാമൂഹ്യപ്രവര്‍ത്തകനായ പിഎ അബ്ദുല്‍ നാസര്‍ തിരുവക്കോളിയുടേയും ഫരീദയുടേയും മകനാണ്.മുഹമ്മദ നാസിം,നിദാ മറിയം എന്നിവരാണ് സഹോദരങ്ങള്‍.



Keywords: kottikulam-bright-success-for-kottikulam-naseef

Post a Comment

0 Comments

Top Post Ad

Below Post Ad