Type Here to Get Search Results !

Bottom Ad

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10വര്‍ഷം കഠിന തടവ്

കാസര്‍കോട് (www.evisionnews.in): പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10വര്‍ഷം കഠിനതടവ്. മംഗല്‍പാടി കുമ്പനൂര്‍ പഞ്ചഹുത്തംഗേരി വീട്ടില്‍ നഷാദി (27)നെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടവിനും 5,000 പിഴയ്ക്കും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി അധികമായി തടവ് അനുഭവിക്കണം. 

2014 സപ്തംബര്‍ 16നാണ് സംഭവത്തിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു മാസത്തോളം വാടക ക്വാട്ടേഴ്‌സില്‍ പൂട്ടിയിട്ട് പീഡിപ്പിതായി കാണിച്ച് കുമ്പള പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി സുരേഷ് ബാബുവാണ് കേസ് അന്വേഷിച്ചത്. പബ്ലിക് പ്രൊസിക്യൂട്ടര്‍ സി. ഷുക്കൂറാണ് വാദി ഭാഗത്തിനുവേണ്ടി ഹാജരായി.


Keywords: Kasaragod-news-sexual-harassment-case-court-order-news-kumbla

Post a Comment

0 Comments

Top Post Ad

Below Post Ad