Type Here to Get Search Results !

Bottom Ad

ഡി.വൈ.എസ്.പി ടി പി രഞ്ജിതിനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി

evisionnews


കാസര്‍കോട്: (www.evisionnews.in) ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ജില്ലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്റെ ഭാര്യ പ്രഫുല്ല ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവില്‍ ്രൈകംബ്രാഞ്ച് അന്വേഷണത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് കോടതി ഡി.വൈ.എസ്.പിയോട് ആവശ്യപ്പെട്ടു. 

കുണ്ടാര്‍ബാലന്‍ കൊലക്കേസില്‍ നേരിട്ട് പങ്കെടുത്തതിന് രണ്ടുപേരേയും ഗുഢാലോചന കേസില്‍ രണ്ടുപേരേയുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ടി.പി രഞ്ജിത്ത് അറസ്റ്റ് ചെയ്തിരുന്നത്. കൊന്നത് നാലുപേരാണെന്നാണ് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ബി.ജെ.പി പ്രവര്‍ത്തകനും അന്ന് പഞ്ചായത്ത് മെമ്പറുമായിരുന്ന ജയകരണ്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഒഴിവാക്കിയത്. എഫ്.ഐ.ആറില്‍ പറഞ്ഞ മറ്റൊരാള്‍ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് തെളിഞ്ഞതിനാല്‍ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തു. എഫ്.ഐ.ആറില്‍ പേരുള്ളയാളെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രഫുല്ല ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. നിലവില്‍ ്രൈകംബ്രാഞ്ചാണ് കുണ്ടാര്‍ ബാലന്‍ വധക്കേസന്വേഷിക്കുന്നത്. 

സി.ബി.ഐ അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ നേരത്തെ കേസന്വേഷിച്ച ടി.പി രഞ്ജിത്ത് ജില്ലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് തടയണമെന്നും ഡി.വൈ.എസ്.പിയായി പ്രമോഷന്‍ നല്‍കരുതെന്നുമാവശ്യപ്പെട്ട് പ്രഫുല്ല ബാലകൃഷ്ണന്‍ ഹൈക്കോടതിയിലാണ് ആദ്യം ഹര്‍ജി നല്‍കിയത്. അനുകൂലമായ വിധി ലഭിച്ചതോടെ ഡി.വൈ.എസ്.പി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. കുണ്ടാര്‍ ബാലന്‍ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഡി.വൈ.എസ്.പിക്കെതിരെയുള്ള മറ്റ് ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തി. അതിനാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് പ്രഫുല്ല ഹൈക്കോടതിയെ സമീപിച്ചത്.

Keywords: kasaragod-dysp-tp-ranjith

Post a Comment

0 Comments

Top Post Ad

Below Post Ad