ഉപ്പള:(www.evisionnews.in) പൈവളിഗെ ബായാറിൽ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു.ബായാര്‍ മുളിഗദ്ദെ ലാല്‍ബാഗിലെ ഓട്ടോഡ്രൈവര്‍ മുരളീധരനാ (41)ണ് വെട്ടേറ്റത്.തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.നേരത്തെ ഒരു കേസില്‍ പ്രതിയാണ് വെട്ടേറ്റ മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. വെട്ടേറ്റ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.
keywords :bayar-uppala-auto driver-attacked-hospital

Post a Comment
0 Comments