Type Here to Get Search Results !

Bottom Ad

യോഗയ്ക്ക് പിന്നാലെ രക്ഷാബന്ധന്‍ ദിനവും

evisionnews

ന്യൂഡല്‍ഹി :(www.evisionnews,in) യോഗ ദിനാചരണത്തിന് തൊട്ടുപിന്നാലെ രക്ഷാബന്ധന്‍ ദിനവും ഔദ്യോഗിക ആഘോഷമാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യോഗാ ദിനാചരണം വിജയിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം രക്ഷാബന്ധന്‍ വിഷയം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഒരു വിഭാഗം മാത്രം ആചരിച്ചുവരുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കാനാണ് നീക്കം നടത്തുന്നത്. ചില ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്ഷാബന്ധന്‍ ഔദ്യോഗിക ആഘോഷമാക്കാന്‍ നരേന്ദ്രമോദി തീരുമാനിച്ചത്. ഓഗസ്റ്റ് 29 ന് നടക്കുന്ന ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സമിതിയ്ക്ക് പ്രധാനമന്ത്രി രൂപം നല്‍കി.
സംഘപരിവാര്‍ അജണ്ടകളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് രക്ഷബന്ധനും ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സാഹോദര്യത്തിന്റെ ആഘോഷമെന്ന് വിളിക്കപ്പെടുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിലൂടെ ഹിന്ദുസംസ്‌ക്കാരം സംരക്ഷിക്കാനും സമ്പന്നമാക്കാനും കഴിയുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ രക്ഷാബന്ധന്‍ ആഘോഷത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും അവരവരുടെ മണ്ഡലങ്ങളില്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
2014ല്‍ കേന്ദ്രമന്ത്രിയായ വെങ്കയ്യ നായിഡുവിന്റെ വസതിയില്‍ വെച്ച് ആര്‍എസ്എസ് രക്ഷാബന്ധന്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ജൂണ്‍ 21ന് രാജ്യാന്തര യോഗാദിനമായി ആചരിക്കാന്‍ ആര്‍എസ്എസ് പ്രഥമ സര്‍സംഘ് ചാലക് ഹെഗ്‌ഡേവാറിന്റെ ചരമദിനം തെരഞ്ഞെടുത്തത് ആര്‍എസ്എസ് നടത്തുന്ന ഗൂഢാലോചനയായി വിലയിരുത്തപ്പെട്ടിരുന്നു.

Keywords :rakshabandan day-yoga day-narendra modi-august 29

Post a Comment

0 Comments

Top Post Ad

Below Post Ad