Type Here to Get Search Results !

Bottom Ad

പഞ്ചായത്ത് ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണം-വെല്‍ഫെയര്‍ പാര്‍ട്ടി


മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരം പഞ്ചജായത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള 200 ഏക്കേറാളം വരുന്ന പുറമ്പോക്ക് ഭൂമി പഞ്ചായത്തിലെ 1500 ഓളം വരുന്ന ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രടറി റസാഖ് പലേരി ആവശ്യപ്പെട്ടു. വെല്‍ഫയര്‍ പാര്‍ട്ടി ഭൂസമര സമിതി മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ അര്‍ഹരായവര്‍ തന്നെ വാസയോഗമല്ലാത്ത ഭൂമിയാണ് പല സ്ഥത്തും നല്‍കിയിരിക്കുന്നത്. പാറകൂട്ടങ്ങളും കല്‍പണകളും ഇതില്‍െപടുന്നു. പട്ടയം കിട്ടി വീടിനേപക്ഷിച്ചര്‍ക്ക് ഉപേയാഗപ്രദമാവാത്ത ഭൂമി ലഭ്യമല്ലാത്തതിനാല്‍ പാസായിക്കിട്ടിയ വീട് നഷ്ടപ്പെട്ട അവസ്ഥയുണ്ട്, സ്വകാര്യ വ്യക്തികള്‍ ഭൂമി കയ്യേറികേസിന് പോയത് കൊണ്ട് പതിച്ചു കിട്ടിയ ഭൂമിയില്‍ ഭൂരഹിതര്‍ക്ക് േ്രപവശനം നിേഷധിക്കെപ്പട്ടത് സര്‍ക്കാര്‍ ഗൗരവത്തില്‍ കണേണ്ടണെന്നും അല്ലാത്തപക്ഷം അത്തരം ഭൂമികള്‍ വെല്‍ഫയര്‍ പാര്‍ട്ടി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് രവീന്ദ്ര ബ്രേമശ്വര്‍, ജില്ലാ പ്രസിഡന്റ് സി അഹമ്മദ് കുഞ്ഞി, ജില്ലാ വൈസ് പ്രസിഡന്റ് സിഎച്ച് മുത്തലിബ് ഭൂസമരസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ സിഎച്ച് ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി, പികെ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ഫെലിക്‌സ് ഡിസൂസ സ്വാഗതവും അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. മൊയ്തീന്‍ കുഞ്ഞി, രാധാകൃഷ്ണന്‍ എം, ആയിഷ എസ, ദേവകി, മുഹമ്മദ് റാസിഖ് , മാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: manjeshwaram-welfare-party-land

Post a Comment

0 Comments

Top Post Ad

Below Post Ad