തിരുവനന്തപുരം:(www.evisionnews.in) പാമ്പു പിടുത്തകാരന്‍ വാവ സുരേഷിന് പാമ്പു കടിയേറ്റു. തിരുവനന്തപുരം പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കാന്‍ വന്നപ്പോഴാണ് മൂര്‍ഖന്‍ ഇയാളെ കൊത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലെ വാര്‍ഡ്16ല്‍ സുരേഷിനെ അഡ്മിറ്റ് ചെയ്തു. എന്നാല്‍ നിരവധി സന്ദര്‍ശകര്‍ ചികിത്സയിലുള്ള സുരേഷിനെ കാണാനായി ആശുപത്രിയിലേക്ക് വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി.
സന്ദര്‍ശക ബാഹുല്യം കൊണ്ടാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നും ആശങ്കപ്പെടാനായി ഒന്നുമില്ളെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു
Post a Comment
0 Comments