രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍ രാഷ്ട്രീയം നിരോധിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്കെതിരെ നടത്തി വരുന്ന അനിശ്ചിതകാല സമരം രൂക്ഷമായ സംഘര്‍ഷത്തിലേക്ക്. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാളിനേയും കോളേജ് ഓഫീസും ഉപരോധിച്ച സമരക്കാര്‍ ചൊവ്വാഴ്ച കോളേജിന്റെ പ്രധാന കവാടത്തിലെ ഗേറ്റ് പൂട്ടി. ഇത് മൂലം രാവിലെ കോളേജിലെത്തിയ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കും കോളേജിന്റെ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രാജപുരം പോലീസും വെള്ളരിക്കുണ്ട് സി.ഐയും സ്ഥലത്തെത്തി ഗേറ്റിന്റെ പൂട്ട് പൊ ട്ടിക്കുകയായിരുന്നു. പിന്നീട് ഗേറ്റിന് സമീപത്തുവെച്ച് ത ന്നെ പോലീസിന്റെ സാ ന്നി ദ്ധ്യത്തില്‍ സമരക്കാരും കോളേജ് അധികൃതരും ഏറെ നേ രം ചര്‍ച്ച നടത്തിയെങ്കിലും ഉച്ചക്ക് ഒരു മണിവരെ തീരുമാനമായില്ല. മൂന്നാഴ്ചയായി രാജപുരംകോളേജ് അടച്ചിട്ടിരിക്കുകയാണ്. മാനേജ്‌മെന്റും സമരക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.
Keywords: rajapuram-st-pius-college-politics

Post a Comment
0 Comments