Type Here to Get Search Results !

Bottom Ad

വ്യാജനമ്പര്‍പ്ലേറ്റുള്ള കാറിലെത്തിയ സംഘം എസ് ഐയെ ആക്രമിച്ചു


കാസര്‍കോട്: (www.evisionnews.in) വ്യാജനമ്പര്‍ പ്‌ളേറ്റുള്ള കാറിലെത്തിയ രണ്ടംഗസംഘം എസ് ഐടെ ആക്രമിച്ചു. വിദ്യാനഗര്‍ പോലീസ് സ്‌റേറഷനിലെ പ്രൊബേഷന്‍ എസ് ഐ നൗഷാദിനെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. എസ് ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് സമീപം കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള നമ്പര്‍ പ്‌ളേറ്റ് ഘടിപ്പിച്ച കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു.
സംശയം തോന്നിയ പോലീസ് കാര്‍ പരിശോധിക്കാന്‍ തുനിയുന്നതിനിടെ രണ്ടുപേര്‍ കാറുമായി നായന്‍മാര്‍മൂല ഭാഗത്തേക്ക് ഓടിച്ചുപോയി. പിന്തുടര്‍ന്ന പോലീസ് സംഘം സഞ്ചരിച്ച ജീപ്പ് കാറിനെ മറികടന്ന് റോഡിന് കുറുകെ നിര്‍ത്തിയെങ്കിലും കാര്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന് പോലീസ് ജീപ്പിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ വീണ്ടും നിര്‍ത്താതെ ഓടിച്ചുപോയി. എന്നാല്‍ പോലീസ് വിടാതെ പിന്തുടരുകയാണെന്ന് മനസ്സിലാക്കിയ സംഘം കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാറില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ ചാണകവും മറ്റുമാണ് കണ്ടെത്തിയത്. പശുമോഷ്ടാക്കളാണ് കാറില്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്നു.ഗതം തടസപ്പെട്ടു.

Keywords:kasaragod-si-attacked-by-strangers

Post a Comment

0 Comments

Top Post Ad

Below Post Ad