Type Here to Get Search Results !

Bottom Ad

പെരുമ്പള കടവത്ത് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു.

നായന്മാർമൂല:(www.evisionnews.in) പെരുമ്പളക്കടവ് റോഡ് കടവത്ത് ഹാദി മസ്ജിദിന്റെ കീഴില്‍ പുതുതായി നിര്‍മ്മിച്ച മദ്രസ കെട്ടിടം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാദി മസ്ജ്ദി പ്രസിഡണ്ട് കെ.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.എം. സുബൈര്‍ സ്വാഗതം പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിനെ പാണക്കാട് മുനവ്വറലി തങ്ങള്‍ ആദരിച്ചു. എം.എ ഖാസിം മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വലാത്ത് മജ്‌ലിസിന് സൈനുല്‍ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ നേതൃത്വം നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, എന്‍.എ. അബൂബക്കര്‍ ഹാജി, ഹാദി മസ്ജിദ് ഇമാം അബ്ദുല്ല മൗലവി, ഹസൈനാര്‍ പാണലം, ഖാദര്‍ പാലോത്ത്, മമ്മു ചാല, സി.എസ്. അബ്ദുല്‍ ഖാദര്‍, എച്ച്. ഹംസ, എച്ച് ബഷീര്‍, ഖാദര്‍ കടവത്ത്, താജു കടവത്ത് സംബന്ധിച്ചു. അബൂ ത്വാഹിര്‍ ബദ്‌രി മത പ്രഭാഷണം നടത്തി.

Keywords : Perumbala-Hadi Masjid-Inauguration

Post a Comment

0 Comments

Top Post Ad

Below Post Ad