Type Here to Get Search Results !

Bottom Ad

പള്ളിക്കരയില്‍ ശിഹാബ്‌ തങ്ങള്‍ സമാശ്വാസ പദ്ധതി പി.വി. അബ്‌ദുല്‍ വഹാബ്‌ ഉദ്‌ഘാടനം ചെയ്യും

പള്ളിക്കര:(www.evisionnews.in) പഞ്ചായത്ത്‌ മുസ്‌ ലിം ലീഗ്‌ റിലിഫ്‌ കമ്മിറ്റിയുടെ ഏഴാമത്‌ ശിഹാബ്‌ തങ്ങള്‍ സമാശ്വാസ പദ്ധതി വ്യാഴാഴ്‌ച്ച നാലു മണിക്ക്‌ പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.വി. അബ്‌ദുല്‍ വഹാബ്‌ എം.പി. ഉദ്‌ഘാടനം ചെയ്യും. സമാശ്വാസ ഫണ്ട്‌ ചന്ദ്രിക ഡയറക്‌ടര്‍ ഡോ. പി. എ ഇബ്രാഹിം ഹാജി വിതരണം ചെയ്യും. മുസ്‌ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സി.ടി. അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുള്ള ശിഹാബ്‌ തങ്ങള്‍ അനുസമരണം ഉദ്‌ഘാടനം ചെയ്യും. റിലീഫ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി.പി. കുഞ്ഞബ്‌ദുല്ല ഹാജി അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ അന്‍സാരി ബേക്കല്‍ സ്വാഗതം പറയും. ചന്ദ്രിക ഡയറക്‌ടര്‍ മെട്രോ മുഹമ്മദ്‌ ഹാജി, മുസ്‌ലി ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബദുല്‍ റഹിമാന്‍, എം.എല്‍.മാരായ എന്‍.എ. നെല്ലിക്കുന്ന്‌, പി.ബി,. അബ്‌ദുല്‍ റസ്സാഖ്‌, മുസ്‌ലിം ലീഗ്‌ ഉദുമ മണ്‌ഡലം പ്രസിഡണ്ട്‌ എം.എസ്‌. മുഹമ്മദ്‌ കുഞ്ഞി, ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക നായകര്‍ പങ്കെടുക്കും. 
പള്ളിക്കര ലീഗ്‌ ഓഫീസില്‍ ചേര്‍ന്ന റീലിഫ്‌ കമ്മിറ്റി യോഗത്തില്‍ ടി.പി. കുഞ്ഞബ്‌ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അന്‍സാരി ബേക്കല്‍ സ്വാഗതം പറഞ്ഞു. കെ.ഇ.എ ബക്കര്‍, പി.എ. അബൂബക്കര്‍ ഹാജി, തൊട്ടി സാലിഹ്‌ ഹാജി, ഹനീഫ്‌ കുന്നില്‍, പി. എ. ഖാദര്‍ ഹാജി, കെ.എം. അബ്‌ദുല്‍ റഹിമാന്‍, മജിദ്‌ തൊട്ടി, അബ്ബാസ്‌ മവ്വല്‍, സിദ്ധീഖ്‌ പള്ളിപ്പുഴ, പി. കെ അബദുല്ല പള്ളിപ്പുഴ സംസാരിച്ചു.

Keywords : pallikkara-shihab thangal-muslim league relif committee-panchayath committee

Post a Comment

0 Comments

Top Post Ad

Below Post Ad