ചൈന: അന്ധവിശ്വാസത്തിനെതിരെ ആഞ്ഞടിക്കുന്ന ആമിര്‍ഖാന്റെ 'പികെ' ചൈനയിലും ജൈത്രയാത്രയില്‍. രാജ്കുമാര്‍ ഹിരാനി സംവിധാനംചെയ്ത ചിത്രം അയല്‍രാജ്യത്ത് 16 ദിവസംകൊണ്ടു വാരിയത് 100 കോടി.
മെയ് 22-നാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തത്. ജൂണ്‍ ആറുവരെയുള്ള കണക്കുവെച്ച് 4600 കേന്ദ്രങ്ങളില്‍നിന്നായി ഇത് 15.88മില്ല്യണ്‍ ഡോളര്‍(101.81കോടി രൂപ) കളക്ട് ചെയ്തുകഴിഞ്ഞു. ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ഒരൊറ്റ വിദേശരാജ്യത്തുനിന്നായി 100 കോടി നേടുന്നത്.
ഷാങ്ഹായില്‍ പികെയുടെ ആദ്യപ്രീമിയര്‍ സംഘടിപ്പിച്ചശേഷം പ്രമോഷന്റെ ഭാഗമായി ആമിര്‍ഖാനും രാജ്കുമാര്‍ ഹിരാനിയും നിര്‍മാതാവ് വിധു വിനോദ് ചോപ്രയും അവിടെ മൂന്നുദിവസമാണു തങ്ങിയത്. ചൈനയില്‍ ചിത്രത്തിനു ലഭിച്ച ഗംഭീരസ്വീകരണത്തില്‍ ആശ്ചര്യപ്പെട്ടിരിക്കയാണ് മൂവര്‍സംഘം. '3 ഇഡിയറ്റി'ന്റെ വിജയമാണ് പികെ ചൈനയില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രചോദനമായതെന്ന് ആമിര്‍ പറയുകയുംചെയ്തു.
2014 ഡിസംബര്‍ 19-ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ വിവിധരാജ്യങ്ങളില്‍നിന്നായി 615 കോടി രൂപ വാരിക്കഴിഞ്ഞു. ആമിറിന്റെതന്നെ 'ധൂം3' നേരത്തേ 540 കോടി നേടിയിരുന്നു
keywords: pk-chaina-hit-100-crore

Post a Comment
0 Comments