Type Here to Get Search Results !

Bottom Ad

അരുവിക്കരയിലും താമര വിരിഞ്ഞില്ല

ഒ രാജഗോപാല്‍ കേരളത്തിലെ ചരിത്ര പുരുഷന്‍
അരുവിക്കര (www.evisionnews.in): എക്കാലത്തേയും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അരുവിക്കരയില്‍ താമരവിരിയിക്കാന്‍ ബിജെപിക്കായില്ല. ഇടതു -വലതു മുന്നണികളുമായി മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 34,145 വോട്ടുകളാണ് അരുവിക്കരയില്‍ നിന്നും നേടിയത്. 40,000 വോട്ടുകള്‍ നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം ബിജെപി നേതൃത്വം അവകാശപ്പെട്ടിരുന്നത്. ഇതിനോട് ഏകദേശം അടുത്തു നില്‍ക്കുന്ന പ്രകടനമാണ് രാജഗോപാല്‍ നടത്തിയതും. 12,183 വോട്ടുകള്‍ക്കാണ് ബിജെപി ഇടതുമുന്നണിയോട് തോറ്റത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 7,694 ആയിരുന്ന വോട്ടാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സി. ശിവന്‍കുട്ടി നേടിയത്. ഇതിന്റെ നാല് ഇരട്ടിയിലധികം വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചത് വന്‍ നേട്ടമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14,000ത്തിലധികം വോട്ടുകള്‍ ബിജെപി ഈ മണ്ഡലത്തില്‍ നിന്ന് നേടിയിരുന്നു.




Keywords: aruvikara-orajapal-won-bjp
Tags

Post a Comment

0 Comments

Top Post Ad

Below Post Ad