മാവേലിക്കര (www.evisionews.in): കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് സൗദിയില്‍ മുങ്ങിമരിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ പത്മാകരന്റെയും ശാന്തമ്മയുടെയും മകന്‍ വിനോദ് (39) ആണ് മുങ്ങിമരിച്ചത്.
അവധിദിവസമായ വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ സൗദിയിലെ ദമാം ഹാസമൂണ്‍ ബീച്ചിലായിരുന്നു സംഭവം. സൗദിയില്‍ കരാര്‍പണികള്‍ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. മൃതദേഹം ദമാം സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഹേന. മക്കള്‍: ആദിത്യന്‍, വൈഷ്ണവി.
Keywords: Kerala-news-malayali-man-friday-news-sea

Post a Comment
0 Comments