Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്ക മൈക്ക ഇന്റസ്ട്രീസ് സ്ഥാപകന്‍ ഇബ്രാഹിം എഞ്ചിനീയര്‍ നിര്യാതനായി

മധൂര്‍ (www.evisionnews.in): ഉളിയത്തടുക്ക മൈക്ക ഇന്റസ്ട്രീസ് സ്ഥാപകനും ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ എഞ്ചിനീയറുമായിരുന്ന ഇബ്രാഹിം എഞ്ചിനീയര്‍ (81) നിര്യാതനായി. ഇറാനില്‍ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെതന്നെ മികച്ച ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയോട് ഒപ്പം ഏറെകാലം സേവനം ചെയ്തിട്ടുണ്ട്.

1962ല്‍ കരസേനയുടെ റോഡ്‌സ്‌വിംഗില്‍ എഞ്ചിനീയറായാണ് ഉദ്യോഗത്തില്‍ കയറിയത്. ഇന്ത്യ-ചൈന യുദ്ധത്തില്‍ കമാണ്ടിംഗ് ഓഫീസറായി പ്രവര്‍ത്തിച്ചു. 1968ല്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററില്‍(ബാര്‍ക്) എഞ്ചിനീയറായി ചേര്‍ന്നു.1975ല്‍ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ നിന്ന് പിരിഞ്ഞ് ഇറാനിലെ ടെഹ്‌റാനില്‍ എഞ്ചിനീയറായി നിയമിതനായി. ഇറാന്‍ടെഹ്‌റാന്‍ എയര്‍പോര്‍ട്ട് ബ്രിഡ്ജ് പ്രൊജക്ട്, ടെഹ്‌റാന്‍ സിറ്റി പ്രൊജക്ട് എന്നിവയുടെ നിര്‍മാണത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1980ല്‍ ഇറാനില്‍ നിന്ന് നാട്ടിലെത്തി മൈക്ക ഇന്റസ്ട്രീസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുകയായിരുന്നു. 

മധൂര്‍ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി, മഞ്ചത്തടുക്ക മഖാം കമ്മിറ്റി ചെയര്‍മാന്‍, എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട്, കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട്  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മധൂരിലെ മുഹമ്മദിന്റെയും ആയിഷുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ഷാഫി (എഞ്ചിനീയര്‍ സൗദി), മഫീദ(അധ്യാപിക, മംഗലാപുരം), അസീസ് (ദുബൈ), അഷ്‌റഫ് (മൈക്ക ഇന്റസ്ട്രീസ്), അമീര്‍(അധ്യാപകന്‍, സൗദി), ആയിഷത്ത് ഹസീന (കുടുംബശ്രീ കോര്‍ഡിനേറ്റര്‍), അഫ്‌സര്‍(എഞ്ചിനീയര്‍, വെല്‍സ് ഫാര്‍ഗോ, ബാംഗ്ലൂര്‍). മരുമക്കള്‍: അഷ്‌റഫ് മംഗലാപുരം, താരിഖ് ചെമനാട്, റൈഹാന, ഷാഹിദ, റസിയ, തസ്‌നി, ഡോ. ഷൈമ. സഹോദരങ്ങള്‍: ഖദീജ, മറിയുമ്മ, ആച്ചിബി, പരേതയായ ബീഫാത്തിമ. ഖബറടക്കം മധൂര്‍ ജുമാമസ്ജിദ് പരിസരത്ത് നടക്കും.



Keywords: Kasaragod-news-madur-news-mica-engineer-obitnw

Post a Comment

0 Comments

Top Post Ad

Below Post Ad