കാഞ്ഞങ്ങാട് (www.evisionnews.in): റെയില്‍വെ ട്രാക്കിലൂടെ നടന്നു പോകുന്നതിനിടയില്‍ മത്സ്യതൊഴിലാളി തീവണ്ടി തട്ടി മരിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ കെ.വി വേണു(48)വാണ് മരിച്ചത്. ചൊവ്വാഴ്ച സന്ധ്യക്ക് മൂവാരിക്കുണ്ട് പള്ളിക്ക് സമീപത്താണ് അപകടം.
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് വേണുവിനെ ഇടിക്കുകയായിരുന്നു. പരേതരായ കൊട്ടന്‍കല്ല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മകള്‍: സനുഷ. സഹോദരങ്ങള്‍: സുലോചന, പ്രേമ, പ്രഭാകരന്‍, ചന്ദ്രന്‍, പ്രകാശ.
Keywords: Kasaragod-news-maveli-express-news-accident-tuesday

Post a Comment
0 Comments