Type Here to Get Search Results !

Bottom Ad

പരീക്ഷയില്‍ തോറ്റതിന് 17കാരന്‍ തൂങ്ങിമരിച്ചു


മംഗലാപുരം (www.evisionnews.in); പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ പതിനേഴ്കാരന്‍ തൂങ്ങി മരിച്ചു. ബ്രഹ്മാവര്‍ എസ്എംഎസ് കോളജിലെ ഒന്നാം വര്‍ഷ പിയു വിദ്യാര്‍ത്ഥിയും പെത്രിയിലെ ബാലകൃഷ്ണ ഷെട്ടിയുടെ മകനുമായ മോഹിത് ഷെട്ടി (17)യാണ് മരിച്ചത്.

പരീക്ഷയില്‍ തോറ്റവിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഭയം കാരണം പരീക്ഷയില്‍ വിജയിച്ചതായാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ കോളജിലേക്ക് വീളിച്ചപ്പോള്‍ തോറ്റതായി അറിഞ്ഞു. തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ മോഹിതിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ബ്രഹ്മാവര്‍ പോലീസ് കേസെടുത്തു.


Keywords: Karnataka-news-manglore-news-college-police-news

Post a Comment

0 Comments

Top Post Ad

Below Post Ad