Type Here to Get Search Results !

Bottom Ad

കോട്ടിക്കുളം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്കോട് (www.evisionnews.in): കോട്ടിക്കുളം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മേല്‍പ്പറമ്പില്‍ താമസിക്കുന്ന കെ.എം മൂസ -ഖദീജ ദമ്പതികളുടെ മകന്‍ കെ.എം മുത്തലിബാ(49)ണ് കഴിഞ്ഞ ദിവസം മരിച്ചത്. 

കുവൈത്തില്‍ റെസ്‌റ്റോറന്റ് നടത്തിവരികയായിരുന്ന മുത്തലിബിനെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറുമാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: ഖമറുന്നീസ. മക്കള്‍: ഫര്‍സാന, റിസ്‌വാന, ഫൈറൂസ്, സഫാന. മരുമക്കള്‍: നാസര്‍, ഇര്‍ഷാദ്. സഹോദരങ്ങള്‍: നഫീസ, മൈമൂന, ഷാഫി. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.



Keywords: Kasaragod-news-kuvaith-city-news-kottikkulam-charamam-

Post a Comment

0 Comments

Top Post Ad

Below Post Ad