Type Here to Get Search Results !

Bottom Ad

25കാരനെ മര്‍ദിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 50കാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.in): 25 കാരനായ യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ വാറണ്ട് പ്രതിയായ 50 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബളാല്‍ കല്ലന്‍ചിറയിലെ അരീക്കര രാമനെയാണ് (50) ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

2013 സെപ്തംബര്‍ 1 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ബളാല്‍ സ്വദേശിയായ യുവാവാണ് പീഡനത്തിനും മര്‍ദനത്തിനും ഇരയായത്. യുവാവ് കല്ലംചിറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പന്തുകളിക്കാന്‍ വന്നതായിരുന്നു. ഈ സമയം അവിടെയെത്തിയ രാമന്‍ അത്യാവശ്യ കാര്യമുണ്ടെന്നും അരീക്കരയിലേക്ക് പോകാമെന്നും പറഞ്ഞ് യുവാവിനെ കൂടെ കൂട്ടി. അരീക്കരയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലെത്തിയപ്പോള്‍ രാമന്‍ യുവാവിനെ പ്രകൃതി വിരുദ്ധത്തിന് നിര്‍ബന്ധിച്ചു. 

വിസമ്മതിച്ച യുവാവിനെ രാമന്‍ ബലമായി കീഴ്‌പ്പെടുത്തുകയും തോട്ടത്തിലേക്ക് തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ രാമന്‍ വിവസ്ത്രനാക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. 

എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ രാത്രി 9 മണി വരെ യുവാവ് തോട്ടത്തില്‍ തന്നെ തളര്‍ന്ന് കിടന്ന യുവാവിന്റെ ശബ്ദംകേട്ടെത്തിയ ഒരാള്‍ വസ്ത്രം ധരിപ്പിച്ച ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. 

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ രാമന്‍ ഒളിവില്‍ പോകുകയായിരുന്നു. രാമനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രാമനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് രാമനെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.



Keywords: Kasaragod-news-arrest-sexuall-harassment-news-man-case-police-news

Post a Comment

0 Comments

Top Post Ad

Below Post Ad