Type Here to Get Search Results !

Bottom Ad

നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിസമരം; പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

evisionnews

കാസര്‍കോട്:(www.evisionnews.in) വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്്് വന്‍തോതില്‍ സാമ്പത്തികക്രമക്കേട് നടത്തിയ പ്രിന്‍സിപ്പലിനെ പുറത്താക്കണമൊവശ്യപ്പെട്ട് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ എഞ്ചിനീയറിംഗ്് കോളജില്‍ വിദ്യാര്‍ത്ഥിസമരം തുടങ്ങി. എഞ്ചിനീയറിംഗ് കോളജിലെ എസ് എഫ് ഐ യൂണിയന്റെ നേതൃത്വത്തിലാണ് സമരം. ഇതിന്റെ ഭാഗമായി കോളജ് പ്രിന്‍സിപ്പല്‍ രാജേഷ് റൈയെവിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. ഇതിന് പുറമെ കോളജ് ഓഫീസും ക്ലാസ് മുറികളും വിദ്യാര്‍ത്ഥികള്‍ ബലമായി അടപ്പിച്ചു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പ്രിന്‍സിപ്പല്‍ പോലീസ് എത്തുന്നതിന് മുമ്പേ മറ്റൊരു വഴിയിലൂടെ സ്ഥലം വിട്ടു. തിങ്കളാഴ്ച മുതലാണ് എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. 

തിങ്കളാഴ്ച കോളജില്‍ നിന്നും മുങ്ങിയ പ്രിന്‍സിപ്പല്‍ കോളേജില്‍ എത്തിയില്ല. . പ്രിന്‍സിപ്പലിനെ കോളജില്‍ നിന്നും പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ എഞ്ചിനീയറിംഗ് കോളജ് യൂണിറ്റ് വ്യക്തമാക്കി. കോളജിലെ ജീവനക്കാരേയും വിദ്യാര്‍ത്ഥികള്‍ അകത്തുകടക്കാന്‍ അനുവദിച്ചില്ല. എ്ന്നാല്‍ ജീവനക്കാര്‍ വീട്ടില്‍പോകുന്നത് പ്രിന്‍സിപ്പല്‍ ഫോവഴി വിലക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം ജീവനക്കാര്‍ക്ക് കോളജിന് പുറത്ത് കാത്തുനില്‍ക്കേണ്ട ഗതികേടാണ് ഉണ്ടായത്. സമരത്തെ തുടര്‍ന്ന് രണ്ട് ദിവസമാണ് ക്ളാസ് മുടങ്ങിയത്. 

നിത്യാനന്ദ എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ അടക്കം ആറ് പ്രമുഖര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

keywords : nithyanadha-engineering-college-students-principal-block

Post a Comment

0 Comments

Top Post Ad

Below Post Ad