കുമ്പള:(www.evisionnews.in)എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി കുമ്പള ശാന്തിപള്ളയില്‍ സംഘടിപ്പിച്ച മുതഅല്ലിം സമ്മേളനത്തിന് സമാപിച്ചു. മുതഅല്ലിമിന്റെ മാനിഫെസ്റ്റോ, മുതഅല്ലിമിന്റെ റോള്‍ , വിശുദ്ധ റമളാനിലെ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു. അബ്ദുല്ലത്തീഫ് സഖാഫി മുണ്ടിത്തടുക്ക അദ്ധ്യക്ഷത വഹിച്ചു.എസ് എസ് എഫ് കാസർകോട് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി ഉല്‍ഘാടനം ചെയ്തു. ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക, സയ്യിദ് മുനീറുല്‍ അഹ്ദല്‍,ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക, മുഹ്‌യിദ്ദീന്‍ സഖാഫി കൊടിയമ്മ,ഷംസീര്‍ സൈനി, ഖലീല്‍ ഹിമമി സഖാഫി, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
Keywords: kumbla-mu-allim-meet-end-shanthipallam
Keywords: kumbla-mu-allim-meet-end-shanthipallam

Post a Comment
0 Comments