Type Here to Get Search Results !

Bottom Ad

ധോണി മികച്ച ക്യാപ്റ്റന്‍: ഗാവസ്‌കര്‍

evisionnews

ന്യൂഡല്‍ഹി:(www.evisionnews.in) എം.എസ്. ധോണിയെ എഴുതിത്തള്ളാറായിട്ടില്ലെന്നും ഇനിയുമേറെ ഇന്ത്യന്‍ ക്രിക്കറ്റിന് ഈ ക്യാപ്റ്റനില്‍നിന്നു പ്രതീക്ഷിക്കാനുണ്ടെന്നും സുനില്‍ ഗാവസ്‌കര്‍. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളും ഇന്ത്യ തോറ്റതോടെ ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ മുറവിളി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്റെ പ്രതികരണം.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണു ധോണിയെന്നു പറഞ്ഞ ഗാവസ്‌കര്‍ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച തീരുമാനം ധോണിക്കു വിടുന്നതാണു നല്ലതെന്നും അഭിപ്രായപ്പെട്ടു. ട്വന്റി20, ഏകദിന ലോകകപ്പുകള്‍ ഇന്ത്യയ്ക്കു നേടിക്കൊടുത്ത ക്യാപ്റ്റനാണു ധോണി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ഒന്നാംസ്ഥാനത്തെത്തിച്ച ആളും ധോണി തന്നെ. അതെല്ലാം മറന്ന് ബംഗ്ലദേശ് പരമ്പരയുടെ കാര്യത്തില്‍ ഇങ്ങനെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും ബംഗ്ലദേശിനു ടീമെന്നനിലയില്‍ വന്ന മാറ്റം നാം കാണണമെന്നും ഗാവസ്‌കര്‍ പ്രതികരിച്ചു.

Keywords :ms dhoni-sunil gavaskar-best captain-bangladesh series lose

Post a Comment

0 Comments

Top Post Ad

Below Post Ad