Type Here to Get Search Results !

Bottom Ad

കോതമംഗലത്ത് സ്കൂൾ ബസിനു മുകളിൽ മരംവീണ് അഞ്ച് വിദ്യാർഥികൾ മരിച്ചു

evisionnews

കൊച്ചി:(www.evisionnews.in) കോതമംഗലം– അടിമാലി റൂട്ടിൽ നെല്ലിമറ്റം കോളനിപ്പടിക്കു സമീപം സ്കൂൾ ബസിനു മുകളിൽ മരം വീണു മൂന്നു കുട്ടികൾ മരിച്ചു. കൃഷ്ണേന്ദു( അഞ്ച്) ജോഹൻ(13)ഗൗരി (9), അമീർ ജാഫർ ,ഇശ സാറ എന്നീ വിദ്യാർഥികളാണ് മരിച്ചത്. കോതമംഗലം വിദ്യാവികാസ് സ്കൂളിലെ വിദ്യാർഥികളാണ്. 11 കുട്ടികൾക്ക് സാരമായി പരുക്കേറ്റു.
പരുക്കേറ്റവരെ കോതമംഗലം സെന്റ്. ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്തുകുഴിയിൽ വൈകിട്ടായിരുന്നു അപകടം. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരംമുറിച്ചുമാറ്റിയാണ് വിദ്യാർഥികളെ രക്ഷപെടുത്തിയത്.
കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന നാലു വിദ്യാർഥികളുടെ നില അതീവ ഗുരുതരമാണ്.

Keywords :Kothamangalam-school bus-accident

Post a Comment

0 Comments

Top Post Ad

Below Post Ad