ഉപ്പള (www.evisionnews.in); ഉപ്പള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലേക്ക് അതിക്രമിച്ചു കയറിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ഷിറിയ സ്വദേശികളായ യൂസുഫ്, അബ്ദുല്ല എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
ഈ മാസം 22ന് രാതിയാണ് സംഭവത്തിനാസ്പദമായ സംഭവം. ഏതാനു ദിവസങ്ങളായി ഈ ഭാഗങ്ങളില്‍ വൈദ്യുതി തടസം പതിവായിരുന്നു. ഇതിന്റെ വിരോധത്തില്‍ ഓഫിസില്‍ അതിക്രമിച്ചു കയറുകയും ഉപകരണങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. പ്രതികളെ വൈകുന്നേരത്തോടെ മഞ്ചേശ്വരം കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod-news-uppala-news-arrest-police-kseb
Post a Comment
0 Comments