Type Here to Get Search Results !

Bottom Ad

കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി പോലീസ് ആസോസിയേഷന്‍



കാസര്‍കോട് :(www.evisionnews.in)കേരള പോലീസ് ആസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വ്വീസിലിരിക്കെ മരണ മടഞ്ഞ ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ശ്രി ധര്‍മ്മപാലന്റെ കുടുംബത്തിനെ സഹായിക്കാനായി സഹായ വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു.
കാസര്‍കോട് ഏ.ആര്‍.ക്യാമ്പില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ജില്ലാപോലീസ് മേധാവി ഡോ.ശ്രീനിവാസ് ഐ.പി.എസ് ഫണ്ട് നല്‍കി ഉദ്ഘാടനം ചെയ്തു.കെ.പി.എ ജില്ലാ പ്രസിഡണ്ട് കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.ഡി.വൈ.എസ്.പി മാരായ ടി.പി രഞ്ജിത്ത്,കെ.ദാമോദരന്‍, എല്‍.സുരേന്ദ്രന്‍, ഏ.ആര്‍ ക്യാമ്പ് എ.സി അശോകന്‍ വൈ, എസ്.ഐ. മധുമദനന്‍, കെ.പി.ഒ.എ സെക്രട്ടറി കെ വാസുദേവന്‍, കെ.വി രാജിവന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കെ.പി.എ സെക്രട്ടറി സി.പ്രദീപ് കുമാര്‍ സ്വാഗതവും വൈ.പ്രസി.കൃഷ്ണന്‍ എരമം നന്ദിയും പറഞ്ഞു.ജില്ലയിലെ പോലീസ് ഓഫിസര്‍മാരില്‍ നിന്നും പിരിച്ച 4,30,200 രൂപയാണ് കുടുംബത്തിന് നല്‍കിയത്‌ 

Post a Comment

0 Comments

Top Post Ad

Below Post Ad