Type Here to Get Search Results !

Bottom Ad

സിംബാബ്‌വെ പര്യടനം: രഹാനെ നയിക്കും

evisionnews

ന്യൂഡല്‍ഹി:(www.evisionnews.in) അടുത്ത മാസം 10ന് ആരംഭിക്കുന്ന സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. ന്യൂഡല്‍ഹിയില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ തിരഞ്ഞെടുത്തത്.
മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്റി 20 മല്‍സരങ്ങളുമടങ്ങുന്നതാണ് പര്യടനം. എം.എസ് ധോണി, വിരാട് കോഹ്്‌ലി, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ് തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കി. നേരത്തേ സിബാംബ്വെ പര്യടനം റദ്ദാക്കാന്‍ നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഐസിസി വാര്‍ഷിക യോഗത്തില്‍ സിംബാബ് വെ ക്രിക്കറ്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ധാരണയിലത്തെുകയായിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി 15 ടെസ്റ്റും 55 ഏകദിനവും കളിച്ച രഹാനെ ആദ്യമായാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടെസ്റ്റില്‍ 1175 റണ്‍സും ഏകദിനത്തില്‍ 1593 റണ്‍സും നേടിയിട്ടുണ്ട്.
മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ് തിവാരി, കേദാര്‍ ജാദവ്, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, ഹര്‍ഭജന്‍സിങ്, അക്‌സര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, സന്ദീപ് എന്നിവരാണ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Keywords :India-Zimbabwe-Tour-Rahane-Captain

Post a Comment

0 Comments

Top Post Ad

Below Post Ad