Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് വൃക്ഷത്തൈകള്‍ കരിഞ്ഞുണങ്ങുന്നു: തീക്കാറ്റെന്ന് സംശയം

evisionnews

കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട്ടെ തീരമേഖലയില്‍ തെങ്ങുകളും ചെടികളും കരിഞ്ഞുണങ്ങുന്ന പ്രതിഭാസം വ്യാപകമാകുന്നു. വടക്കന്‍ മേഖലകളെ ഭീതിയിലാഴ്ത്തിയ തീക്കാറ്റ് തന്നെയാണ് ഇതിന് കാരണമെന്നാണ് സംശയിക്കുന്നു. അജാനൂര്‍, ചിത്താരി, കാഞ്ഞങ്ങാട് കടപ്പുറങ്ങളിലാണ് ചെടികളുടെ ഇലകളും തെങ്ങുകളുടെ ഓലകളും കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ഇവിടുത്തെ മത്സ്യതൊഴിലാളികള്‍ ഇതിനെ കാര്യമാക്കിയിരുന്നില്ലെങ്കിലും സംസ്ഥാനത്തെ മറ്റ് തീരപ്രദേശങ്ങളില്‍ ഉണ്ടായ ഈ പ്രതിഭാസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇവിടെയും ഉണ്ടായത് ഇതേ രീതിയിലുള്ള കാറ്റാണെന്ന് കരുതുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ തീരേദശ മേഖലകളില്‍ തീക്കാറ്റ് വീശിയിരുന്നു. ഗാന്ധി റോഡ്, കസ്റ്റംസ് റോഡ്, കുന്നുമ്മല്‍, മാറാട് എന്നിവിടങ്ങളിലാണ് ചൂടുകാറ്റ് അനുഭവപ്പെട്ടത്. വടകരയ്ക്കടുത്ത ഇരിങ്ങല്‍, കോട്ടക്കല്‍, അയനിക്കാട്, മടപ്പള്ളി അറക്കല്‍ ക്ഷേത്രം എന്നിവിടങ്ങളിലും രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് തീക്കാറ്റ് അനുഭവപ്പെട്ടിരുന്നു.


Keywords: Kasaragod-news-kanhangad-news-hot-tree-drop-down

Post a Comment

0 Comments

Top Post Ad

Below Post Ad