Type Here to Get Search Results !

Bottom Ad

കോപ്പ അമേരിക്ക: അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു; പാരഗ്വായും ഉറുഗ്വായും ക്വാര്‍ട്ടറില്‍


സാന്റിയാഗോ: (www.evisoinnews.in) ആഘോഷമാക്കേണ്ട മത്സരത്തില്‍ അവസരങ്ങള്‍ എണ്ണിയെണ്ണി കളഞ്ഞ അര്‍ജന്റീന ഇത്തരിക്കുഞ്ഞന്മാരായ ജമൈക്കയോട് ഒറ്റ ഗോളിന് കഷ്ടിച്ച് രക്ഷപ്പെട്ടു. ക്വാര്‍ട്ടര്‍ ഫൈനലിലെ അവസാന മത്സരത്തില്‍ ഗോണ്‍സാലോ ഹിഗ്വെയ്‌നാണ് വിജയ ഗോള്‍ നേടിയത്. രാജ്യത്തിനുവേണ്ടിയുള്ള മെസ്സിയുടെ നൂറാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിച്ചെത്തിയ കാണികളെ നിരാശപ്പെടുത്തുന്ന വിധം അര്‍ജന്റീനിയന്‍ താരങ്ങള്‍ അവസരങ്ങള്‍ കളഞ്ഞു കുളിക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വേയും പരാഗ്വേയും ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്നും ചാംപ്യന്മാരായി അര്‍ജന്റീനയും പരാഗ്വേയും ക്വാര്‍ട്ടര്‍ ഉറപ്പാക്കി.

ഉറുഗ്വേയ്ക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തണമെങ്കില്‍ മറ്റു ഗ്രൂപ്പിലെ മത്സരങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. പതിനൊന്നാം മിനിറ്റിലാണ് നിര്‍ണായക ഗോള്‍ പിറന്നത്. എയ്ഞ്ചല്‍ ഡീ മാരിയയില്‍ നിന്നു ലഭിച്ച ഒരു പെര്‍ഫക്ട് പാസ്സില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിനു നടുവില്‍ നിന്നുള്ള നെപ്പോളി താരം ഹിഗ്വെയ്്‌നിന്റെ വലം കാലന്‍ ഷോട്ട് നെറ്റിന്റെ ഇടതുമൂലയില്‍ തുളച്ചു കയറുമ്പോള്‍ ജമൈക്കയുടെ കാവല്‍ക്കാരന്‍ ഡ്വെയ്ന്‍ മില്ലര്‍ക്കു മറുപടിയുണ്ടായിരുന്നില്ല.
രണ്ടാം പകുതിയില്‍ ജമൈക്ക വന്‍ പ്രതിരോധം ഉയര്‍ത്തിയെങ്കിലും ഗോള്‍ തിരിച്ചടിക്കാനോ അര്‍ജന്റീനയ്ക്ക് ലീഡ് ഉയര്‍ത്താനോ സാധിച്ചില്ല. ഗ്രൂപ്പ് സിയിലെ അവസാന മത്സരങ്ങളാണ് ബ്രസീലിന്റെ വിധിയെഴുതുക. ഗ്രൂപ്പിലെ നാലു ടീമുകള്‍ക്കും മൂന്നു പോയിന്റ് വീതമുണ്ട്. അതുകൊണ്ടു തന്നെ കൊളംബിയ പെറുവിനെയും ബ്രസീല്‍ വെനിസ്വേലയെയും നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് സ്വീകാര്യമായിരിക്കില്ല. വെനിസ്വേലയോട് തോറ്റാല്‍ ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തുപോകാന്‍ വരെ സാധ്യതയുണ്ടെന്ന് ചുരുക്കം.


keywords : copa-america-foodball-argentina-paregue-quarter-final

Post a Comment

0 Comments

Top Post Ad

Below Post Ad