Type Here to Get Search Results !

Bottom Ad

ചേരങ്കൈയില്‍ കടലാക്രമണം; കുടുംബങ്ങള്‍ ഭീതിയില്‍


കാസര്‍കോട്: (www.evisionnews.in) നെല്ലിക്കുന്ന് കസബയിലും ചേരങ്കൈ കടപ്പുറത്തും രൂക്ഷമായ കടലാക്രമണം. നിരവധി കുടുംബങ്ങള്‍ ഭീതിയിലായി. തിരമാല ഉയര്‍ന്നതോടെ താമസം മാറേണ്ടിവരുമെന്ന ആശങ്കയിലാണ് കുടുംബങ്ങള്‍. ചേരങ്കൈ കടപ്പുറത്തെ ബാലകൃഷ്ണന്റെ വീടിന്റെ മുറ്റംവരെ വെള്ളമെത്തി. പരിസരത്തെ നിരവധി വീടുകളിലെ കിണറുകളില്‍ കടല്‍വെള്ളം ഒഴുകിവന്നു. തിരമാലയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ട്. ചേരങ്കൈയിലെ കാവേരിയുടെ ഓടിട്ടവീട് തകര്‍ന്നു. ആളപായമില്ല. ശാന്തിനഗര്‍ കടപ്പുറത്തെ തീരദേശവാസികളും ഭീതിയിലാണ്. കസബ കടപ്പുറത്തെ രാധ, ചന്ദ്രന്‍ എന്നിവരുടെ വീടുകളിലേക്ക് കടല്‍വെള്ളം എത്തി. കടലാക്രമണമുണ്ടായ പ്രദേശങ്ങളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യും റവന്യൂ അധികൃതരും സന്ദര്‍ശിച്ചു. 

Keywords: kasaragod-cherangai-seashore

Post a Comment

0 Comments

Top Post Ad

Below Post Ad